ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍ അമേരിക്കയുടെ മിന്നലാക്രമണം. ഇതിന് പിന്നാലെ ജോര്‍ദാനിലെ രണ്ട് യുഎസ് വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇറാനും തിരിച്ചടിച്ചു. ആറുമാസമായി തുടരുന്ന യുഎസ്-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില രണ്ട് ശതമാനത്തിലധികം വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 2.21 ഡോളര്‍ (2.51%) ഉയര്‍ന്ന് 90.31 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 1.83 ഡോളര്‍ (2.19%) വര്‍ധിച്ച് 85.23 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































