Saturday, April 19, 2025 6:45 am

മദ്യലഹരിയിലെത്തി മകന്റെ മർദ്ദനം ; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മദ്യലഹരിയിലെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്‌റ്റ്യൻ (76) ആണ് മരിച്ചത്. മദ്യപിച്ച് എത്തിയ അഭിലാഷ് മാതാപിതാക്കളെ മർദ്ദിക്കുകയായിരുന്നു. മാർച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. മകൻ അഭിലാഷിന്റെ മർദ്ദനമേറ്റ് സെബാസ്റ്റ്യനും ഭാര്യ മേരിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന്, അഭിലാഷിനെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തിരുന്നു.

മകൻ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചത് എന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു. തിരുവമ്പാടി പാലിയേറ്റീവ് കെയറിന് കീഴിലുള്ള കുടുംബമാണ് ഇവരുടേത്. ദമ്പതികൾ അവശനിലയിൽ ആണെന്ന നാട്ടുകാരുടെ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പാലിയേറ്റീവ് പ്രവർത്തകരും ഗ്രാമ പഞ്ചായത്തധികൃതരും ജനമൈത്രി പോലീസും സ്ഥലത്തെത്തി ദമ്പതികളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടർന്ന്, ഏപ്രിൽ രണ്ടിനാണ് സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി...

അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ

0
ന്യൂയോർക്ക് : അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ....

പാലക്കാട് ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം

0
പാലക്കാട്: പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആറുപേർക്ക് പരിക്കേറ്റെന്നാണ്...

ഐപിഎൽ ; ബംഗളൂരുവിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ്

0
ബംഗളൂരു: ചിന്നസ്വാമിയിലരങ്ങേറിയ ത്രില്ലറിൽ ബംഗളൂരുവിനെ തകർത്ത് പഞ്ചാബ്. അഞ്ച് വിക്കറ്റിനാണ് പഞ്ചാബിന്റെ...