മദ്യലഹരിയിലെത്തി മകന്റെ മർദ്ദനം ; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മദ്യലഹരിയിലെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്‌റ്റ്യൻ (76) ആണ് മരിച്ചത്. മദ്യപിച്ച് എത്തിയ അഭിലാഷ് മാതാപിതാക്കളെ മർദ്ദിക്കുകയായിരുന്നു. മാർച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. മകൻ അഭിലാഷിന്റെ മർദ്ദനമേറ്റ് സെബാസ്റ്റ്യനും ഭാര്യ മേരിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന്, അഭിലാഷിനെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തിരുന്നു.

മകൻ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചത് എന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു. തിരുവമ്പാടി പാലിയേറ്റീവ് കെയറിന് കീഴിലുള്ള കുടുംബമാണ് ഇവരുടേത്. ദമ്പതികൾ അവശനിലയിൽ ആണെന്ന നാട്ടുകാരുടെ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പാലിയേറ്റീവ് പ്രവർത്തകരും ഗ്രാമ പഞ്ചായത്തധികൃതരും ജനമൈത്രി പോലീസും സ്ഥലത്തെത്തി ദമ്പതികളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടർന്ന്, ഏപ്രിൽ രണ്ടിനാണ് സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...