തൃശൂര്‍ : ദേശമംഗലത്ത് വയോധികന്‍ വെട്ടേറ്റു മരിച്ചു. ദേശമംഗലം തലശേരി ശൗര്യംപറമ്പില്‍ മുഹമ്മദ്(77) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജമാലി(31)നെ ചെറുതുരുത്തി പോലിസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ മുഹമ്മദ് വര്‍ഷങ്ങളായി മകനോടൊപ്പമാണ് താമസം. മകനാണ് കൊലപ്പെടുത്തിയതെന്നും കാരണം വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ട്.
തൃശ്ശൂര്‍ ദേശമംഗലത്ത് വയോധികന്‍ വെട്ടേറ്റു മരിച്ചു ; മകന്‍ കസ്റ്റഡിയില്‍
RECENT NEWS
Advertisment