പാലക്കാട്: വാക്കുതര്‍ക്കത്തിനിടെ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. പാലക്കാട് ജില്ലയിലെ പുതുക്കാട് ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ജിബിന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജിബിന്റെ പിതാവ് ചാക്കോച്ചനെ പോലിസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. പുലര്‍ച്ചെ ജിബിനും ചാക്കോച്ചനും തമ്മില്‍ വഴക്കുണ്ടായി.
വാക്കുതര്‍ക്കം അടിപിടിയിലെത്തിയതോടെ ചാക്കോച്ചന്‍ ചുറ്റിക ഉപയോഗിച്ച് ജിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുള്ളത്.