വാക്കുതര്‍ക്കത്തിനിടെ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാക്കുതര്‍ക്കത്തിനിടെ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. പാലക്കാട് ജില്ലയിലെ പുതുക്കാട് ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ജിബിന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജിബിന്റെ പിതാവ് ചാക്കോച്ചനെ പോലിസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. പുലര്‍ച്ചെ ജിബിനും ചാക്കോച്ചനും തമ്മില്‍ വഴക്കുണ്ടായി.

വാക്കുതര്‍ക്കം അടിപിടിയിലെത്തിയതോടെ ചാക്കോച്ചന്‍ ചുറ്റിക ഉപയോഗിച്ച്‌ ജിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...