കെന്റക്കി: അമേരിക്കയിലെ കെന്റക്കിൽ ഒരു മാസം മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി(32)നാണ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. ജെഫേര്‍സണ്‍ സര്‍ക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 മെയിലായിരുന്നു കേസിന് ആസ്പദമായ ദാരുണ സംഭവം. വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിനെ നോക്കാൻ ആന്റണിയെ ഏല്‍പ്പിച്ച് ഭാര്യ പുറത്ത് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ആന്റണി വീഡിയോ ഗെയിമില്‍ തോറ്റത്. ഈ ദേഷ്യത്തില്‍ ആന്റണി കുഞ്ഞിന്റെ തലയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് അലറിക്കരഞ്ഞു. കുഞ്ഞിനായുള്ള പാലെടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിൽ ആന്റണിയുടെ കയ്യില്‍ നിന്ന് വീണ്ടും കുഞ്ഞ് താഴെ വീണു. എന്നിട്ടും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന ആന്റണി കുഞ്ഞിന്റെ അവസ്ഥ മോശമായതോടെയാണ് അടിയന്തര ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് ചികിത്സയിലായിരിക്കെ തന്നെ മരിച്ചു. ആന്റണി കുറ്റം ചെയ്തതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1