മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ അച്ഛന് കേരള ലോട്ടറി ഒന്നാം സമ്മാനമായി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ അച്ഛന് കേരള ലോട്ടറി ഒന്നാം സമ്മാനമായി ലഭിച്ചു. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയലിൽ കൃഷ്ണൻ കുട്ടിയെ തേടിയാണ് സമൃദ്ധി ഭാഗ്യക്കുറി ഒരു കോടി ഓണസമ്മാനമായി എത്തിയത്. കേൾവി-സംസാര പരിമിതിയുള്ള ആളാണ് കൃഷ്ണൻ കുട്ടി. കഴിഞ്ഞ ദിവസം നറുക്കെടുത്ത ലോട്ടറിയിലൂടെയാണ് ഈ ഭാഗ്യമെത്തിയത്. കൂലിപ്പണിക്കാരനാണ് കൃഷ്ണൻ കുട്ടി. തുച്ഛമായ വരുമാനം ലഭിക്കുന്നയാളായിട്ട് പോലും പല ദിവസങ്ങളിലും ഇദ്ദേഹം മൂന്നോ നാലോ വീതം ലോട്ടറിയാണ് എടുക്കാറുള്ളത്. ഇതിനു മുൻപും ചെറിയ സമ്മാനങ്ങളുടെ രൂപത്തിൽ ഭാഗ്യം കൃഷ്ണൻ കുട്ടിയെ തേടി എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഒന്നാം സമ്മാനമടിക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച പെരിമ്പടാരിയിലെ ലോട്ടറി കച്ചവടക്കാരൻ മാമ്പറ്റ അബ്ദുവിൽ നിന്നുമാണ് കൃഷ്ണൻ കുട്ടി ടിക്കറ്റെടുത്തത്. MV122462 എന്ന ടിക്കറ്റാണ് ഇദ്ദേഹം എടുത്തത്. ഭാര്യയും മൂന്നു മക്കളുമാണ് കൃഷ്ണൻകുട്ടിക്കുള്ളത്. ഇതിൽ മൂത്ത മകൻ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ആഘോഷങ്ങൾക്കിടെ ലോട്ടറി വിൽപനക്കാരൻ തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത് ; എജിയുടെ നിയമോപദേശം തേടി സർക്കാർ

0
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തിൽ...

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...