ചെങ്ങന്നൂർ: പ്രതിസന്ധി കാലഘട്ടത്തിൽ മഹത്തായ പാരമ്പര്യം പകർന്നു നൽകിയ പിതാക്കൻമാരാണ് 6-ാം മാർത്തോമ്മ, 8 മാർത്തോമ്മ, കാതോലിക്കേറ്റ് രത്ന ദീപം പുത്തൻകാവിൽ ഗിവറുഗിസ് മാർ പിലക്സിനോസ് എന്നിവരെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്ക ബാവാ പറഞ്ഞു. പുത്തൻകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രലിൽ സംയുക്ത ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവാ. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു.
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേലിന് 6 -ാം മാർത്തോമ്മ അവാർഡ് പരിശുദ്ധ കാതോലിക്ക ബാവാ സമ്മാനിച്ചു. ഫാ. ഡേവിസ് ചിറമേൽ കത്തീഡ്രൽ വികാരി ഫാ. തോമസ് പി. നൈനാൻ , ഭദ്രാസന സെക്രട്ടറി ഫാ. പി.കെ കോശി, സഹവികാരി ഫാ. റിനോ കെ. മാത്യു, ഡോ. ജിബി ജോർജ്, ട്രസ്റ്റി ഗിവറുഗി സ് ജോസഫ്, സെക്രട്ടറി ഉമ്മൻ ഐപ്പ് , സ്റ്റിഫൻ ഐപ്പ്, റോയി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഡോ ഡേവിസ് ചിറമേൽ 6 -ാം മാർത്തോമ്മ അവാർഡ് തുക ഓർത്തഡോക്സ് സഭയുടെ ഡയാലിസ് രോഗികളെ സഹായിക്കാനുള്ള പദ്ധതിയ്ക്ക് സംഭാവന നൽകി.