തണ്ണിത്തോട് : പോസ്കോ കേസില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി പുതുപ്പാടി കൈതപ്പൊയിലിടുക്കില്‍ വീട്ടില്‍ സെയ്തലവിയുടെ മകന്‍ ഫസലുദീന്‍ (33) ആണ് അറസ്റ്റിലായത്. തണ്ണിത്തോട് സ്വദേശിയായ 17 കാരിയുമായി ഇയാള്‍ ഫേസ് ബൂക്കിലൂടെ പ്രണയത്തിലായിരുന്നു.
കഴിഞ്ഞ 10 നു പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയിലെത്തിയ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയതായി അറിയാന്‍ കഴിഞ്ഞത്. കോഴിക്കോട്ടെത്തിയ പോലീസ് ഇന്നലെ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തണ്ണിത്തോട് സി.ഐ. കെ. മനോജ്‌കുമാര്‍, എസ്.ഐ. സി.എസ്. മനോജ്, എ.എസ്.ഐ മാരായ ബിജു, അഭിലാഷ്, സി.പി. ഒ. സുമേഷ്, വനിതാ സി.പി.ഒ സുഭദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.