തണ്ണിത്തോട് സ്വദേശിയായ 17 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ; കോഴിക്കോട് സ്വദേശി ഫസലുദീന്‍ (33) അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : പോസ്കോ കേസില്‍  കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി പുതുപ്പാടി കൈതപ്പൊയിലിടുക്കില്‍ വീട്ടില്‍  സെയ്തലവിയുടെ മകന്‍ ഫസലുദീന്‍ (33) ആണ് അറസ്റ്റിലായത്. തണ്ണിത്തോട് സ്വദേശിയായ 17 കാരിയുമായി ഇയാള്‍ ഫേസ് ബൂക്കിലൂടെ പ്രണയത്തിലായിരുന്നു.

കഴിഞ്ഞ 10 നു പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയിലെത്തിയ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയതായി അറിയാന്‍ കഴിഞ്ഞത്. കോഴിക്കോട്ടെത്തിയ പോലീസ് ഇന്നലെ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തണ്ണിത്തോട് സി.ഐ. കെ. മനോജ്‌കുമാര്‍, എസ്.ഐ. സി.എസ്. മനോജ്, എ.എസ്.ഐ മാരായ ബിജു, അഭിലാഷ്, സി.പി. ഒ. സുമേഷ്, വനിതാ സി.പി.ഒ സുഭദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം : പരീക്ഷകൾക്ക് എ.ഐ. ചോദ്യപ്പേപ്പർ ; മൂല്യനിർണയത്തിന് വിരമിച്ച...

0
തിരുവനന്തപുരം : നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ....

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...