പോകോ സി 65 വാങ്ങാം ; ആകർഷകമായ ഓഫർ

For full experience, Download our mobile application:
Get it on Google Play

പോകോ സി 65 ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഈ സ്മാർട്ട്ഫോൺ ഓഫർ വിലയിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. പോകോ സി65 സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് വാങ്ങാൻ കഴിയുക. 7,499 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്. 4 ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങാനാകും. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 8,499 രൂപയാണെങ്കിലും ലോഞ്ച് ഓഫറിന്‍റെ ഭാഗമായി 7,499 രൂപയ്ക്ക് വാങ്ങാം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡൽ ഇപ്പോൾ 8,499 രൂപയ്‌ക്കാണ് വാങ്ങാൻ കഴിയുക. ഇവയുടെ യഥാർത്ഥ വില 9,499 രൂപയാണ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ ഓഫർ വില 9,999 രൂപയും യഥാർത്ഥ വില 10,999 രൂപയുമാണ്. ഈ വർഷം നവംബറിലാണ് Poco C65 ആഗോളതലത്തിൽ അവതരിപ്പിച്ചത്. ഡിസംബർ 15 ന് Poco C65 ഇന്ത്യയിൽ അവതരിപ്പിച്ചത്.

മീഡിയടെക് ഹീലിയോ ജി85 ചിപ്സെറ്റാണ് ഈ ഫോണിന് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 13-ല്‍ എംഐയുഐ 14നൊപ്പം പോക്കോ ഔട്ട്-ഓഫ്-ബോക്സില്‍ ആയിരിക്കും പോക്കോ സി 65 പ്രവര്‍ത്തിക്കുക. ഫോണിന്റെ പിന്‍ഭാഗത്ത് മാത്രമായി രണ്ട് കാമറകളാണ് ഈ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോണിന് കമ്പനി നല്‍കിയിരിക്കുന്നത്. ഇതില്‍ പ്രൈമറി കാമറ 50 എംപിയാണ്. ഇതിന് പുറമെ 2 എംപിയുടെ മാക്രോ ലെന്‍സും പോക്കോ നല്‍കിയിട്ടുണ്ട്. സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്താനും വീഡിയോ കോളുകള്‍ക്കുമായി 8 എംപിയുടെ ഫ്രണ്ട് കാമറയും പോക്കോ ഈ ഫോണിന് നല്‍കിയിരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി 13 സിയുമായി ഏറെ സാദൃശ്യമുള്ളതാണ് പോക്കോയുടെ പുതിയ ഫോണ്‍. ഈ ഫോണിന് രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഒഎസും അപ്ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബേങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഇഎംഐ വഴി ഫോണ്‍ സ്വന്തമാക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...