വായുവിലൂടെ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്താനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. എയർ ചാർജ് എന്ന സാങ്കേതിക വിദ്യയാണ് കമ്പനി പരിചയപ്പെടുത്താനിരിക്കുന്നത്. 2024 ജനുവരിയിൽ നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ ആയിരിക്കും ഈ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുക. കേബിളുകളുടെ സഹായമില്ലാതെ സ്മാർട്ട് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു വയർലെസ് ചാർജിങ് രീതിയാണ് ഇൻഫിനിക്സിന്റെ എയർ ചാർജ്. ഉപകരണങ്ങൾ ചാർജറിൽ തൊടാതെ ചാർജറിന് സമീപം വെറുതെ വെച്ചാൽ തന്നെ ചാർജ് ആകുന്ന രീതിയാണ് ഇത്. ചാർജറിന്റെ 20 സെന്റീമീറ്റർ ചുറ്റളവിൽ ഉപകരണം വെച്ചാൽ ഇത്തരത്തിൽ ചാർജ് ചെയ്യാനാകും.
ഏത് താപനിലയിലും ഇങ്ങനെ ഫോൺ ചർജ്ജ് ചെയ്യാവുന്നതാണ്. കഠിനമായ തണുപ്പുള്ള അന്തരീക്ഷത്തിൽ പോലും ഈ എക്‌സ്ട്രീം-ടെമ്പ് ബാറ്ററി മറ്റ് സുരക്ഷ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്നും കമ്പനി അവകാശപെടുന്നു. വയർലെസ് ചാർജിംഗിലെ ഒരു വഴിത്തിരിവാണ് എയർചാർജ് സാങ്കേതികവിദ്യയെന്ന് ബ്രാൻഡ് പറയുന്നു. ജനുവരി രണ്ടാം വാരത്തിൽ ലാസ് വെഗാസിൽ വാർഷിക കൺസ്യൂമർ ടെക്‌നോളജി ഷോ നടക്കും. Infinix കൂടാതെ Intel, Asus എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രോണിക്സ് ബ്രാൻഡുകൾ അവരുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കും.