പുതിയ സാങ്കേതിക വിദ്യയുമായി ചൈനീസ് കമ്പനി

For full experience, Download our mobile application:
Get it on Google Play

വായുവിലൂടെ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്താനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. എയർ ചാർജ് എന്ന സാങ്കേതിക വിദ്യയാണ് കമ്പനി പരിചയപ്പെടുത്താനിരിക്കുന്നത്. 2024 ജനുവരിയിൽ നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ ആയിരിക്കും ഈ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുക. കേബിളുകളുടെ സഹായമില്ലാതെ സ്മാർട്ട് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു വയർലെസ് ചാർജിങ് രീതിയാണ് ഇൻഫിനിക്സിന്റെ എയർ ചാർജ്. ഉപകരണങ്ങൾ ചാർജറിൽ തൊടാതെ ചാർജറിന് സമീപം വെറുതെ വെച്ചാൽ തന്നെ ചാർജ് ആകുന്ന രീതിയാണ് ഇത്. ചാർജറിന്റെ 20 സെന്റീമീറ്റർ ചുറ്റളവിൽ ഉപകരണം വെച്ചാൽ ഇത്തരത്തിൽ ചാർജ് ചെയ്യാനാകും.

ഏത് താപനിലയിലും ഇങ്ങനെ ഫോൺ ചർജ്ജ് ചെയ്യാവുന്നതാണ്. കഠിനമായ തണുപ്പുള്ള അന്തരീക്ഷത്തിൽ പോലും ഈ എക്‌സ്ട്രീം-ടെമ്പ് ബാറ്ററി മറ്റ് സുരക്ഷ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്നും കമ്പനി അവകാശപെടുന്നു. വയർലെസ് ചാർജിംഗിലെ ഒരു വഴിത്തിരിവാണ് എയർചാർജ് സാങ്കേതികവിദ്യയെന്ന് ബ്രാൻഡ് പറയുന്നു. ജനുവരി രണ്ടാം വാരത്തിൽ ലാസ് വെഗാസിൽ വാർഷിക കൺസ്യൂമർ ടെക്‌നോളജി ഷോ നടക്കും. Infinix കൂടാതെ Intel, Asus എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രോണിക്സ് ബ്രാൻഡുകൾ അവരുടെ  ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...