ലോകത്തിലെ ഏറ്റവും ചെറിയ പവര്‍ ബാങ്ക് : വില 2000ത്തിനും താഴെ

For full experience, Download our mobile application:
Get it on Google Play

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് എപ്പോഴും ആവശ്യമായി വരാന്‍ സാധ്യതയുള്ള ഒന്നാണ് പവര്‍ ബാങ്ക്. പ്രത്യേകിച്ചും ഒരുപാട് യാത്ര ചെയ്യുന്നവരും വൈദ്യുതി എപ്പോഴും കട്ടാകാന്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവരും. എന്നാൽ പലപ്പോഴും സ്മാർട്ട്ഫോണുകളെക്കാൾ അൽപം വലിപ്പം കൂടുതലായതിനാൽ പവർ ബാങ്കുകൾ പോക്കറ്റിൽ കൊണ്ട് നടക്കാൻ സാധിക്കാറില്ല. ഉപഭോക്താക്കൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് അർബൻ നാനോ. ടു വേ ഫാസ്റ്റ് ചാർജിംഗ് ഉറപ്പുവരുത്തുന്ന ലോകത്തിലെ ഏറ്റവും ചെറിയ പവർ ബാങ്കാണ് കമ്പനി എത്തിച്ചിരിക്കുന്നത്. സാധാരണ പവർ ബാങ്കുകളെക്കാൽ പകുതി സമയത്തിനുള്ളിൽ സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

വലിപ്പത്തിൽ വളരെ ചെറുതായതിനാൽ കൊണ്ടുനടക്കാൻ കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലാണ് ഈ കുഞ്ഞൻ പവർ ബാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 20,000 എംഎഎച്ച്, 10,000 എംഎഎച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി കപ്പാസിറ്റിയിലാണ് വാങ്ങാൻ സാധിക്കുക. വെറും 30 മിനിറ്റ് കൊണ്ട് സ്മാർട്ട്ഫോണുകളിൽ 50 ശതമാനത്തിലധികം ചാർജ് ചെയ്യാൻ കഴിയുന്നതാണ്. ഇവ ട്രിപ്പിൾ പോർട്ട് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്നതാണ്. അർബൻ നാനോ പവർ ബാങ്കിന്റെ 20,000 എംഎഎച്ച് ബാറ്ററി ലൈഫ് ഉള്ള വേരിയന്റിന് 2,499 രൂപയും, 10,000 എംഎഎച്ച് ബാറ്ററി ലൈഫ് ഉള്ള വേരിയന്റിന് 1,699 രൂപയുമാണ് വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...