ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായും ക്ഷീണം കാണാം. ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. ഉന്മേഷവും ഊർജ്ജവും ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ കുറിച്ച് അറിയാം…
ഗ്രീന്‍ ടീയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. ഇളനീരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന് വേണ്ട ഉന്മേഷവും ഊർജ്ജവും ലഭിക്കാനും ഇളനീര് കുടിക്കുന്നത് നല്ലതാണ്.
തണ്ണിമത്തന്‍ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.
നാരങ്ങാ വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്ഷീണം അകറ്റാനും ഉന്മേഷവും ഊർജ്ജവും ലഭിക്കാനും നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂടാനും സഹായിക്കും.