ന്യൂഡല്‍ഹി : ഡിജിറ്റല്‍ പേയ്മെന്റില്‍ സൗജന്യം തീരുന്നു. ഇടപാടുകള്‍ക്ക് ഇനി ഫീസ് ഈടാക്കും. ഡിജിറ്റല്‍ പെയ്മെന്റ് ആപ്പുകളിലെ വ്യത്യസ്ത ഇടപാടുകള്‍ക്ക പ്ലാറ്റ്ഫോം ഫീ എന്ന പേരില്‍ ചാര്‍ജ് ഈടാക്കുകയാണ് പ്രമുഖ കമ്ബനികള്‍. ഇത്രയും നാളും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങള്‍ക്കാണ് നിരക്ക് ഈടാക്കുന്നത്. ബില്ല് പേയ്മെന്റ്, മൊബൈല്‍ റീച്ചാര്‍ജ്, മറ്റ് റീച്ചാര്‍ജുകള്‍ എന്നീ ഇടപാടുകള്‍ക്കാണ് പ്ലാറ്റ്ഫോം ഫീ ഈടാക്കുക. നിലവില്‍ പേടിഎം, ഫോണ്‍ പേ എന്നീ കമ്ബനികളാണ് പ്ലാറ്റ്ഫോം ഫീ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന് ഈടാക്കുന്ന നിരക്കാണിത്. ജിഎസ്ടി നിരക്ക് കൂടി ഉള്‍പ്പെടുത്തിയാണ് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുക. പെയ്‌മെന്റ് ആപ്പില്‍ നിന്നുള്ള സേവനം റദ്ദായാല്‍ റീച്ചാര്‍ജ് തുകയും പ്ലാറ്റ്‌ഫോം ഫീസും തിരികെ ലഭിക്കും. ജിഎസ്ടി അടക്കമുള്ള തുകയാണ് തിരികെ ലഭിക്കുക.
പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കിയതോടെ ബില്‍ പെയ്‌മെന്റ് മൊബൈല്‍ റീച്ചാര്‍ജ് പോലുള്ള സേവനങ്ങള്‍ക്ക് അധിക നിരക്ക് നല്‍കേണ്ടി വരും. ചില ആപ്പുകളില്‍ പ്രോസസ്സിംഗ് ഫീസ്, കണ്‍വീനിയന്‍സ് ഫീസ് എന്ന പേരിലും ചാര്‍ജ് ഈടാക്കുന്നുണ്ട്.