കൊച്ചി : സിനിമ റിവ്യൂകള്‍ക്ക് വിലക്കോ, സമയപരിധിയോ ഏര്‍പ്പെടുത്തുന്നതിനാേട് യോജിപ്പില്ലെന്ന് വ്യക്തമാക്കി ഫെഫ്ക. എന്നാല്‍ റിവ്യൂവിന്റെ പേരില്‍ ബോഡി ഷെയിമിംഗ് നടത്തുക, ജാതീയവും വംശീയവും ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങള്‍ നല്കി സിനിമയേയും സിനിമാ പ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയവ കണ്ടില്ലെന്ന് വെയ്ക്കാൻ സാധിക്കില്ലെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കാൻ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
ഫെഫ്കയില്‍ അംഗത്വമുള്ള പി ആര്‍ ഒമാര്‍ക്കുപുറമെ ഒരു ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി നിര്‍മ്മാതാക്കള്‍ കരാറില്‍ ഏര്‍പ്പെടേണ്ട മാര്‍ക്കറ്റിംഗ് ഏജൻസികളുടേയും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചു. ആ പട്ടികയില്‍ ഉള്ളവരുമായി ചേര്‍ന്ന് വേണം പ്രൊമോഷൻ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ നിര്‍ദ്ദേശം ഫെഫ്കയും അംഗസംഘടനകളും അംഗീകരിക്കുകയും ചെയ്തു. ഓണ്‍ലൈൻ-ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പുതിയ കാലത്തെ സിനിമാ മാര്‍ക്കറ്റിംഗ് സംബന്ധിച്ച് ഒക്ടോബര്‍ 31 , നവംബര്‍ 1 തീയതികളില്‍ ഫെഫ്ക നേതൃത്വവും അംഗസംഘടനകളായ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടിവ് യൂണിയൻ, ഫെഫ്ക പി ആര്‍ ഒ യൂണിയൻ എന്നിവയുടെ പ്രതിനിധികളും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുനമാനങ്ങള്‍ കൈക്കൊണ്ടത്. ചര്‍ച്ചയില്‍ ഫെഫ്കയില്‍ അംഗത്വമില്ലാത്ത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഡിനേറ്റേഴ്സും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളും പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.