കാണുന്നില്ലേ ഗാസയിലെ താലിബാൻ ചിന്താഗതി എങ്ങനെ തകർക്കപ്പെട്ടെന്ന് : യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ആല്‍വാര്‍ : ഇസ്രായേൽ – ഹമാസ് യുദ്ധവും രാജസ്ഥാനിലെ കോൺഗ്രസ് – ബിജെപി പോരാട്ടവും തമ്മിൽ താരതമ്യം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ആൽവാറിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. നിങ്ങൾ കാണുന്നില്ലേ ഗാസയിലെ താലിബാൻ ചിന്താഗതി എങ്ങനെ തകർക്കപ്പെടുന്നുവെന്ന് ? ലക്ഷ്യത്തിലെത്തി കൃത്യമായി തകർക്കുന്നു. താലിബാനെ നേരിടാനുള്ള ആയുധം ഹനുമാന്‍റെ ഗദയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാൻ കോൺഗ്രസിനെ യോഗി ആദിത്യനാഥ് രൂക്ഷമായി വിമര്‍ശിച്ചു.

അരാജകത്വവും ഗുണ്ടായിസവും തീവ്രവാദവും സമൂഹത്തിന് ശാപമാണ്. രാഷ്ട്രീയം അതിൽ കുടുങ്ങുമ്പോൾ പരിഷ്കൃത സമൂഹത്തെ ബാധിക്കും. സർദാർ പട്ടേൽ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി. എന്നാൽ ജവഹർലാൽ നെഹ്‌റു അവിടെയും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. അതുവഴി തീവ്രവാദം പടർന്നു. ഇതിന് ശേഷം ബി ജെ പി സർക്കാർ വന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കശ്മീരിനെ പ്രശ്‌ന രഹിതമാക്കി. അവിടെ നിന്ന് തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...