മുസ്ലീം പെൺകുട്ടിയെ പ്രണയിച്ചു ; കർണാടകയിൽ ദളിത് യുവാവിനെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കർണാടക : കർണാടകയിലെ കൽബർഗിയിൽ മുസ്ലീം പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരനെയും സുഹൃത്തുക്കളിൽ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. കലബുറഗി ജില്ലയിലെ വാദി മേഖലയിലാണ് സംഭവം.

ഭീമാ നഗർ ലേഔട്ടിൽ താമസിക്കുന്ന മുസ്ലീം പെൺകുട്ടിയുമായി വിജയ് കാംബ്ലെ(25) പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ ബന്ധം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് സ്വീകാര്യമായില്ലെന്നും പൊലീസ് അറിയിച്ചു. മുമ്പ് പെൺകുട്ടിയുടെ സഹോദരൻ വിജയുമായി വഴക്കുണ്ടാക്കുകയും സഹോദരിയിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് ശേഷവും വിജയ് പെൺകുട്ടിയുമായി പ്രണയം തുടർന്നു. ഇതോടെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ റെയിൽവേ ട്രാക്കിന് സമീപം ഇയാളെ തല്ലിക്കൊന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൂടുതൽ പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...