വനിതാ പോലീസ് ഓഫിസര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ; കോണ്‍സ്റ്റബിളിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : വനിതാ പോലീസ് ഓഫിസര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. പോലീസ് ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിളിനെതിരെയാണ് കേസെടുത്തത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 22ന് കുളിച്ചുകൊണ്ടിരിക്കെ ആരോ ക്യാമറയില്‍ പകര്‍ത്തുന്നതായി വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ വാതിലിന് മുകളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് ഡ്രൈവര്‍ ഓടിപ്പോകുന്നതും ശ്രദ്ധയില്‍പ്പെട്ടു. സെപ്റ്റംബര്‍ 26ന് വീട്ടിലെത്തിയ ഡ്രൈവര്‍ തന്റെ കൈയില്‍ നിങ്ങളുടെ നഗ്ന ദൃശ്യങ്ങളുണ്ടെന്നും 5 ലക്ഷം രൂപ തന്നില്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതി ഒളിവിലാണ്. മേലുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതി ശനിയാഴ്ച ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മുങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...