കാണ്‍പൂര്‍ : ഹോസ്റ്റലിലെ ജീവനക്കാരന്‍ തങ്ങള്‍ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയുമായി ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ വിദ്യാര്‍ഥിനികള്‍. പെണ്‍കുട്ടികള്‍ കുളിക്കുന്നതിന്‍റെ വീഡിയോകള്‍ ഹോസ്റ്റല്‍ ജീവനക്കാരന്‍റെ ഫോണില്‍ കണ്ടെടുത്തു. പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം പെൺകുട്ടികൾ ലോക്കൽ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഹോസ്റ്റലിലെ ജീവനക്കാരന്‍ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയുമായി വിദ്യാര്‍ഥിനികള്‍
RECENT NEWS
Advertisment