രാജധാനി എക്‌സ്പ്രസില്‍ നാലു പെരുമ്പാമ്പുകളെ കടത്തിയയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍  : രാജധാനി എക്‌സ്പ്രസില്‍ പ്ലാസ്റ്റിക് ബാഗില്‍ നാലു പെരുമ്പാമ്പുകളെ കടത്തിയ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. എ ടു കോച്ച് ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ(40)യെയാണ്  റെയില്‍വേ സുരക്ഷാസേന പിടികൂടിയത്. ഇയാളെയും പാമ്പുകളെയും കോഴിക്കോട് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. വനംവകുപ്പിനെ വിവരം അറിയിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാളെ പിടികൂടുകയായിരുന്നു. മൂന്നുലക്ഷംരൂപ വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആള്‍ അറിയിച്ചത്. ഇയാളും പിടിയിലായിട്ടുണ്ട്. എ.എസ്.ഐ. കെ.ശശി, ഹെഡ് കോണ്‍സ്റ്റബിള്‍ ബി.മനോജ്കുമാര്‍, കെ.സന്ധ്യ, കെ.എസ്.പ്രിന്‍സി, കെ.കെ.ശര്‍മ എന്നിവരാണ് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് സംഘത്തിലുണ്ടായിരുന്നത്.

നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സപ്രസില്‍ (12432) ആയിരുന്നു സംഭവം. വൈകുന്നേരം വണ്ടി കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എ ടു കോച്ചില്‍നിന്ന് പുറത്തുവന്ന കമല്‍കാന്ത് ശര്‍മ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറി. ഇത് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് എ.എസ്.ഐ. കെ.ശശിയും സംഘവും ശ്രദ്ധിക്കുന്നതുകണ്ട് വാങ്ങാന്‍ വന്നയാള്‍ കടന്നുകളഞ്ഞു. സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത്.

വസായി റോഡ് സ്റ്റേഷനില്‍നിന്ന് പേരും വിവരങ്ങളും അറിയാത്ത ഒരാള്‍ ഏല്‍പ്പിച്ചതാണെന്നും അര്‍ബുദചികിത്സയ്ക്കുള്ള മരുന്നാണെന്നും വാങ്ങാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ ആള്‍ എത്തുമെന്നുമാണ് പറഞ്ഞതെന്നും കമല്‍കാന്ത് ശര്‍മ ആര്‍.പി.എഫിനെ അറിയിച്ചു. ഓടിരക്ഷപ്പെട്ടയാളെ ആര്‍.പി.എഫ്. നിര്‍ദേശിച്ചതുപ്രകാരം കമല്‍കാന്ത് ഫോണില്‍ വിളിച്ച് കോഴിക്കോട്ട് വന്നാല്‍ സാധനം കൈമാറാമെന്ന് പറഞ്ഞു. കോഴിക്കോട്ടെത്തിയപ്പോള്‍ ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറും സംഘവും അയാളെയും പിടിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...