ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. രാജ്യത്തുടനീളമുള്ള 121 ടോൾ പ്ലാസകളിൽ കൂടി ഓൺലൈൻ ഫാസ്ടാഗ് ലോക്കൽ പാസ് സംവിധാനം ആരംഭിച്ചു. ലോക്കൽ പാസ് ലഭിക്കാൻ അർഹരായ ആളുകൾക്ക് ടോൾ പ്ലാസയിൽ നേരിട്ട് എത്തുന്നതിന് പകരമായി മൊബൈൽ ആപ്പ് വഴി ലോക്കൽ പാസിന് അപേക്ഷിക്കാനാകും. ഓൺലൈൻ ആയി പാസിന് അപേക്ഷിക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കിയതോടെ താമസസ്ഥലം തെളിയിക്കുന്നതിനുള്ള രേഖകൾ ഉൾപ്പെടെ ടോൾ പ്ലാസയിലെത്തി അപേക്ഷ സമർപ്പിക്കുന്ന സംവിധാനത്തിനാണ് മാറ്റം വരുന്നത്.

ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്ന ആളുകൾക്ക് രാജ്മാർഗ് ആപ്ലിക്കേഷനിലൂടെ പ്രതിമാസ പാസ് നേടാനാകും. നിശ്ചിത ഫീസ് ഈടാക്കിയാണ് പ്രദേശവാസികൾക്ക് ലോക്കൽ പാസ് അനുവദിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ച് ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾക്കാണ് ലോക്കൽ പാസിനുള്ള യോഗ്യത ലഭിക്കുന്നത്. ഇവർ മുമ്പ് ടോൾ പ്ലാസയിൽ നേരിട്ടെത്തിയാണ് അവരുടെ അർഹത തെളിയിക്കുന്നതിനുള്ള രേഖയും ഫീസും സമർപ്പിച്ച് ലോക്കൽ പാസ് നേടിയിരുന്നത്. ഈ സംവിധാനമാണ് രാജ്മാർഗ് മൊബൈൽ ആപ്ലിക്കേഷനിലേക്ക് മാറിയിരിക്കുന്നത്.

ദേശീയപാത ഉപയോക്തൃ ഫീസ് ചട്ടപ്രകാരം, ടോൾ ബൂത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾക്ക് ടോൾ ഗേറ്റ് കടക്കുന്നതിനായി ബന്ധപ്പെട്ട ടോൾ പ്ലാസയിൽ നിന്ന് 350 നിരക്കിൽ പ്രതിമാസ പാസ് അനുവദിക്കാറുണ്ട്. ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയാണ് ഇതിവഴി ലഭിക്കുന്നത്. എന്നാൽ, ഇത് സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ വാഹനങ്ങൾ ഈ ഇളവ് ലഭിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...