യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു ; പ്രകാശ് രാജ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം. നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ് പ്രതിനിധി സമ്മേളനം തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരം. എനിക്ക് DYFI യുമായി ഉള്ളത് ദിർഘകാല ബന്ധം. രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു. ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു. നിങ്ങളെ ഭയമില്ല എന്ന് പറഞ്ഞു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ആദ്യമായി യുവാക്കൾ ഡൽഹിയിൽ എത്തിയപ്പോൾ പാർലമെൻറ് വിറച്ചു. ഇപ്പോൾ എവിടെ വേണമെങ്കിലും സമരം ചെയ്യാം. സമരവേദികൾ മാറി. സമരം ജന്ദർ മന്ദറിൽ മാത്രമല്ല ചെയ്യാൻ കഴിയുക.

ഡിവൈഎഫ്ഐ അടക്കമുള്ള യുവജനങ്ങൾ ബദൽ എന്ത് എന്നതും ചർച്ച ചെയ്യണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ്‌കുമാർ തുടങ്ങിയ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കാളികളാകും. 51,93,881 അംഗങ്ങളുടെ പ്രതിനിധികളായി 590 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.21 ന് വൈകീട്ട് അഞ്ച് മണിക്ക് രക്തസാക്ഷി കുടുംബ സംഗമം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റ‍ർ ഉദ്ഘാടനം ചെയ്യും. 22 ന് വൈകീട്ട് നാല് മണിക്ക് പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമായി 615 പ്രതിനിധികൾ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ല ; പ്രതിസന്ധിക്ക് കാരണം മുൻസർക്കാരെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരെന്ന് വൈദ്യുതി മന്ത്രി സണ്ണി...

അർജന്റീന ടീമിന്റെ സന്ദർശനത്തിൻ്റെ പേരിൽ തട്ടിപ്പ് : പണമിടപാട് നടന്നത് 13 കമ്പനികൾ വഴി

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ...

സൗദിയിലെ പ്രധാന എണ്ണ പൈപ്പ് ലൈനിൽ ആക്രമണം ; പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു

0
ദുബായ് : ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും ; ഉയർന്ന താപനില മുന്നറിയിപ്പ്, നാലു ഡിഗ്രി സെൽഷ്യസ്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ...