മലയാലപ്പുഴ : നല്ലൂർ തോമ്പിൽ കൊട്ടാരക്ഷേത്രത്തിൽ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും നാലുമുതൽ 13 വരെ നടക്കും. നാലിന് രാവിലെ 7.23-നും 8.15-നും മധ്യേ കൊടിയേറ്റ്. 8.20-ന് സപ്താഹയജ്ഞത്തിന് വിജയകുമാർ മുംബൈ ദീപം തെളിയിക്കും. ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം ശ്രീദത്ത് ഭട്ടതിരിപ്പാട്, മേൽശാന്തി അഭിജിത്ത് ആർ.പോറ്റി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. നാലിന് വൈകിട്ട് ആറിന് തിരുവാതിര, അഞ്ചിന് വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി, ആറിന് വൈകിട്ട് 6.45-ന് യജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. ഏഴു മുതൽ 12 വരെ രാവിലെ എട്ടിന് ഭാഗവതപാരായണം, 12-ന് ഭാഗവതപ്രഭാഷണം, 12.30-ന് അന്നദാനം എന്നിവയുണ്ടാകും.
ഏഴിന് രാത്രി ഏഴിന് പ്രഭാഷണം, ഒമ്പതിന് മംഗളാരതി, എട്ടിന് രാത്രി ഏഴിന് പ്രഭാഷണം, ഒമ്പതിന് മംഗളാരതി, ഒമ്പതിന് രാവിലെ 11-ന് ഉണ്ണിയൂട്ട്, ഏഴിന് പ്രഭാഷണം, ഒമ്പതിന് മംഗളാരതി. 10-ന് രാത്രി ഏഴിന് മാതാപിതാഗുരുവന്ദനം, ഒമ്പതിന് മംഗളാരതി, 11-ന് രാവിലെ 11-ന് രുക്മിണീസ്വയംവരം, രാത്രി ഏഴിന് പ്രഭാഷണം, ഒമ്പതിന് മംഗളാരതി, 12-ന് വൈകിട്ട് ഏഴിന് പ്രഭാഷണം, ഒമ്പതിന് മംഗളാരതി, പടയണി. 13-ന് ഉച്ചയ്ക്ക് 12-ന് ഭാഗവതപാരായണസമർപ്പണം, ഒന്നിന് സമൂഹസദ്യ, മൂന്നിന് മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്ക് ഘോഷയാത്ര, എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം കൊടിയിറക്ക്.