അടൂര്‍ : അറുകാലിക്കല്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 17 ന് ആറാട്ടോടെ സമാപിക്കും. ഭാഗവത സപ്‌താഹ യജ്‌ഞം ഇന്ന് ആരംഭിച്ച് 14 ന് സമാപിക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് ആര്‍. രതീഷ് കുമാര്‍, സെക്രട്ടറി അനൂപ് കൃഷ്‌ണ എന്നിവര്‍ അറിയിച്ചു. ജഗന്നാഥശര്‍മ്മ പുലിമുഖം ആണ് യഞ്‌ജാചാര്യന്‍. ഇന്ന് പുലര്‍ച്ചെ 5. 30 ന് 108 നാളികേരങ്ങളുടെ മഹാഗണപതി ഹോമം, രാവിലെ ആറിന് യജ്‌ഞശാലയില്‍ ഗണപതി ഹോമം, 6.30 ന് ഭദ്രദീപ പ്രകാശനം, ആചാര്യവരണം, സഹസ്രനാമജപം, ഗ്രന്ഥനമസ്‌കാരം, ഏഴിന് ഭാഗവത പാരായണം, ഉച്ചയ്‌ക്ക് 12.30 ന് കൊടിയേറ്റ് സദ്യ, വൈകിട്ട് അഞ്ചിന് പഞ്ചാരിമേളം, വൈകിട്ട് 5.30 നും 6.30 നും മധ്യേ കൊടിയേറ്റ്. രാത്രി 8.30 ന് ശ്രീബലി, ശ്രീഭൂതബലി എഴുന്നള്ളത്ത്, രാത്രി 9.30 ന് തിരുവാതിര, കൈകൊട്ടിക്കളി, നാളെ ഉച്ചയ്‌ക്ക് 12ന് പ്രഭാഷണം, 12.30 ന്‌അന്നദാനം, രാത്രി 9.30 ന് വയലിന്‍ ഫ്യൂഷന്‍, 10 ന് രാവിലെ 11ന് ഉണ്ണിയൂട്ട്, ഉച്ചയ്‌ക്ക് 12 ന് പ്രഭാഷണം, 12.30 ന് അന്നദാനം, രാത്രി 9.30 ന് കൈകൊട്ടിക്കളി.
11 ന് രാവിലെ എട്ടിന് ആയില്യംപൂജ, രാത്രി 9. 30 ന് പന്തളം പ്രമോദ് കലാസാഗറി ന്റെ കരോക്കേ ഗാനമേള, 12 ന് രാവിലെ 11 ന് രുഗ്മിണി സ്വയംവരം, പുടവ പൂജ, വാമനപൂജ, 12.30 ന് അന്നദാനം, വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യ പൂജ, പ്രഭാഷണം, 13 ന് പുലര്‍ച്ചെ അഞ്ചിന് മഹാഗണപതിഹോമം, 10 ന് നവഗ്രഹ പൂജ, രാത്രി 9.30 ന് കൈകൊട്ടിക്കളി, 14 ന് വൈകിട്ട് 3.30 ന് യജ്‌ഞ സമര്‍പ്പണം, നാലിന് അവഭൃതസ്‌നാന ഘോഷയാത്ര, അഞ്ചിന് സോപാനസംഗീതം, രാത്രി 9.30 ന് കൊട്ടാരക്കര, താമരക്കുടി ശിവവിലാസം കലാസമിതിയുടെ കാക്കാരിശി നാടകം. 15 ന് രാവിലെ 10 ന് ഉത്സവബ ലി, 12 ന് ഉത്സവബലി ദര്‍ശനം, 1.30 ന് അന്നദാനം, വൈകിട്ട് അഞ്ചിന് കാഴ്‌ച്ച ശ്രീബലി എഴുന്നള്ളത്ത്, രാത്രി ഏഴിന് കൈകൊട്ടിക്കളി, എട്ടിന് ശ്രീബലി, ശ്രീഭൂതബലി, എഴുന്നള്ളത്ത്, ഒമ്പതിന് പറക്കോട് നാട്യ ഭാരതി ഡാന്‍സ് അക്കാഡമിയുടെ നടന വര്‍ഷം 2025, 16 ന് ഉച്ചയ്‌ക്ക് 12.30 ന് അന്നദാനം, വൈകിട്ട് ആറിന് സ്‌പെഷല്‍സേവ, രാത്രി ഒമ്പതിന് പള്ളിവേട്ട -ഈഴക്കോട്ട് ചിറ, 17 ന് ഉച്ചയ്‌ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 4.30ന് തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആറാട്ട് ബലി, കൊടിയിറക്ക്, തുടര്‍ന്ന് ആറാട്ട് പുറപ്പാട്, രാത്രി ഒമ്പതിന് ദീപാരാധന, ദീപക്കാഴ്‌ച്ച, രാത്രി 9.30 ന് കോട്ടയം മെഗാവോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള.