കലഞ്ഞൂർ : കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 28 ന് തുടങ്ങും. 28 ന് രാവിലെ സർപ്പക്കാവിൽ നൂറും പാലും. 11 .30ന് കൊടിയേറ്റ് സദ്യ. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തന്ത്രി മുഖ്യൻ രമേശ് ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 8 ന് ശ്രീഭൂതബലി. തുടർന്ന് ഗാനമേള. 29ന് കലശ പൂജ, ഉത്സവബലി ദർശനം. 30ന് തിരുവാതിര, മേജർസെറ്റ് കഥകളി. 31ന് ഉച്ചപ്പാട്ട് , തിരുവാതിര, ഓട്ടൻതുള്ളൽ, ഭരതനാട്യം അരങ്ങേറ്റം, നാദസംഗമം. ഏപ്രിൽ ഒന്നിന് വയലിൻ ഫ്യൂഷൻ ലയവിന്യാസം മൃദംഗം, സൂപ്പർ ഹിറ്റ് ഗാനമേള. രോഹിണി തിരുനാൾ മഹോത്സവമായ 2 ന് തിരുവാതിര, കൈകൊട്ടിക്കളി.
രാത്രി 9 മുതൽ ശ്രീഭൂതബലി എഴുന്നെള്ളത്ത്, വലിയ കാണിക്ക, തിരുമുൻപിൽ പറ , അൻപൊലി. വൈകിട്ട് കാഴ്ച ശ്രീബലി എഴുന്നെള്ളത്ത്, കെട്ടുകാഴ്ച, സേവ, വലിയ കാണിക്ക, അൻപൊലി, പള്ളിവേട്ട മഹോത്സവ ദിനമായ 3 ന് രാവിലെ ഗജവീരന്മാർക്ക് സ്വീകരണം. ശേഷം ശ്രീഭൂത ബലി, മേജർസെറ്റ് പഞ്ചാരിമേളം, വേലകളി. വൈകിട്ട് 5 ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത്, സേവ, വലിയ കാണിക്ക. തുടർന്ന് മെഗനൈറ്റ് മ്യൂസിക്കൽ ലൈവ് ഷോ. ആറാട്ട് മഹോത്സവമായ 4 ന് രാവിലെ നാദസ്വരക്കച്ചേരി. ശേഷം ആറാട്ട് ബലി, കൊടിയിറക്ക് വൈകിട്ട് 4 ന് ആറാട്ട് എഴുന്നെള്ളത്ത്. ശേഷം നാദസ്വര കച്ചേരിയും ആറാട്ട് വരവും ഗാനമേളയും നൃത്ത നാടകവും.