കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 28 ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 28 ന് തുടങ്ങും. 28 ന് രാവിലെ സർപ്പക്കാവിൽ നൂറും പാലും. 11 .30ന് കൊടിയേറ്റ് സദ്യ. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തന്ത്രി മുഖ്യൻ രമേശ് ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 8 ന് ശ്രീഭൂതബലി. തുടർന്ന് ഗാനമേള. 29ന് കലശ പൂജ, ഉത്സവബലി ദർശനം. 30ന് തിരുവാതിര, മേജർസെറ്റ് കഥകളി. 31ന് ഉച്ചപ്പാട്ട് , തിരുവാതിര, ഓട്ടൻതുള്ളൽ, ഭരതനാട്യം അരങ്ങേറ്റം, നാദസംഗമം. ഏപ്രിൽ ഒന്നിന് വയലിൻ ഫ്യൂഷൻ ലയവിന്യാസം മൃദംഗം, സൂപ്പർ ഹിറ്റ് ഗാനമേള. രോഹിണി തിരുനാൾ മഹോത്സവമായ 2 ന് തിരുവാതിര, കൈകൊട്ടിക്കളി.

രാത്രി 9 മുതൽ ശ്രീഭൂതബലി എഴുന്നെള്ളത്ത്, വലിയ കാണിക്ക, തിരുമുൻപിൽ പറ , അൻപൊലി. വൈകിട്ട് കാഴ്ച ശ്രീബലി എഴുന്നെള്ളത്ത്, കെട്ടുകാഴ്ച, സേവ, വലിയ കാണിക്ക, അൻപൊലി, പള്ളിവേട്ട മഹോത്സവ ദിനമായ 3 ന് രാവിലെ ഗജവീരന്മാർക്ക് സ്വീകരണം. ശേഷം ശ്രീഭൂത ബലി, മേജർസെറ്റ് പഞ്ചാരിമേളം, വേലകളി. വൈകിട്ട് 5 ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത്,​ സേവ, വലിയ കാണിക്ക. തുടർന്ന് മെഗനൈറ്റ് മ്യൂസിക്കൽ ലൈവ് ഷോ. ആറാട്ട് മഹോത്സവമായ 4 ന് രാവിലെ നാദസ്വരക്കച്ചേരി. ശേഷം ആറാട്ട് ബലി, കൊടിയിറക്ക് വൈകിട്ട് 4 ന് ആറാട്ട് എഴുന്നെള്ളത്ത്. ശേഷം നാദസ്വര കച്ചേരിയും ആറാട്ട് വരവും ഗാനമേളയും നൃത്ത നാടകവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...