കുളത്തൂർ : കുളത്തൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് രണ്ടിന് വൈകിട്ട് 5.45നും 6.30 നും മദ്ധ്യേ തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറും. ഒന്നാം ഉത്സവം മുതൽ ഒൻപതാം ഉത്സവം വരെ ദുർഗാദേവിയുടെ ഒൻപത് ഭാവങ്ങളെ അനുസ്മരിച്ചുള്ള നവദുർഗാ ചാർത്ത് ദർശനം ഉണ്ടായിരിക്കും. തുടർന്ന് വിവിധ ഉത്സവദിനങ്ങളിൽ തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, വീരനാട്യം, ഓട്ടൻതുള്ളൽ, ഡാൻസ് മ്യൂസികൽ ഫ്യൂഷൻ, ഭക്തിഗാന സുധ, സംഗീതക്കച്ചേരി, സേവ തുടങ്ങിയ കലാപരിപാടികളും നടക്കും. 8ന് വൈകിട്ട് 7ന് സംഗീത സംവിധായകൻ എസ്.ആർ.സൂരജ്, പിന്നണി ഗായകൻ അജിത് ജി കൃഷ്ണൻ, ശ്രീക്കുട്ടി പ്രശാന്ത്, രമ്യാ അജിത് എന്നിവർ നയിക്കുന്ന ഗാനമേള,
10ന് വൈകിട്ട് 6ന് വേലയും വിളക്കും ദേശതാലപ്പൊലിയും നടക്കും. കല്ലുവഴി പ്രകാശനും 50 ൽ പരം കലാകാരൻമാരും അണിനിരക്കുന്ന ആൽത്തറ മേളവും ദേശ പറയും ഉണ്ടായിരിക്കും. 7 ന് രാത്രി 12ന് അമ്മകാവിൽ വിളക്ക് നടക്കും. 8ന് ഉത്സവബലിയും പ്രസാദമൂട്ടും, 10ന് പള്ളിവേട്ട, 11ന് വൈകിട്ട് 4.30 ന് കൊടിയറക്കും തുടർന്ന് ആറട്ടോടെ ഉത്സവം സമാപിക്കും. 21,22,23 തീയതികളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി തന്ത്രിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.