മലയാലപ്പുഴ : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവം 8 ന് കൊടിയേറി 18 ന് സമാപിക്കും. 8 രാവിലെ 8 ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ മലയാലപ്പുഴ പൊങ്കാല ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടി അനുശ്രീ, ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി, പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാർ എന്നിവർ പങ്കെടുക്കും. 8.30ന് പണ്ടാര അടുപ്പിൽ തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് അഗ്നിപകരും. 9.30ന് പൊങ്കാല സമർപ്പണവും, രാത്രി 6. 40നും 7 നും ഇടയിൽ കൊടിയേറ്റും നടക്കും. രാത്രി 7 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കലാവേദി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗം എ അജികുമാർ പങ്കെടുക്കും.
9 ന് 8 ന് പത്തനംതിട്ട എൻഎസ്എസ് താലൂക്ക് യൂണിയൻ നാരായണീയസമിതി അവതരിപ്പിക്കുന്ന നാരായണീയം,10 ന് 2 ന് ഉത്സവ ബലി ദർശനം, രാത്രി 8.30ന് സംഗീത സദസ്, 11ന് 8 ന് 25 കലശം, 4 ന് ശീതങ്കൻ തുള്ളൽ, 6 .30 ന് കാഴ്ചശ്രീ ബലി, സേവ, രാത്രി പത്തിന് മേജർ സെറ്റ് കഥകളി, 12 ന് രണ്ടിന് ഉത്സവ ബലിദർശനം, 4 ന് പറയൻ തുള്ളൽ, അഞ്ചിന് താഴം കരയുടെ വിളംബര ഘോഷയാത്ര,6.30 ന് നൃത്ത സന്ധ്യ. 13 ന് 5 ന് തിരുവാതിര, പഞ്ചാരിമേളം, 9 ന് ജീവിത എഴുന്നെള്ളത്ത്, വിളക്കെഴുന്നെള്ളത്ത്. 14 ന് 8 ന് ശ്രീഭൂതബലി, 12ന് സമൂഹസദ്യ, രാത്രി 9ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന ഗാനമേള, 15 ന് ശ്രീഭൂതബലി, 4 ന് ഓട്ടൻതുള്ളൽ, രാത്രി 7 ന് ഗാനമേള, 16 ന് 6 ന് നാമജപം, 8 ന് ശ്രീ ഭാഗവത ഗീതാഞ്ജലി, രാത്രി 8 ന് ഫ്യൂഷൻ നൈറ്റ്, 17 ന് രണ്ടിന് ഉത്സവബലി ദർശനം, 4 ന് മലയാലപ്പുഴ പൂരം, 6..45 ന് സംഗീത സന്ധ്യ, 8 ന് ഭജൻസ്, 9ന് പള്ളിവേട്ട എതിരേൽപ്. 18 ന് 3 ന് ആനയൂട്ട്, 4 ന് ആറാട്ട് ഘോഷയാത്ര, രാത്രി 10ന് ആറാട്ട് തിരിച്ച് എഴുന്നെള്ളത്ത്.