പന്തളം മഹാദേവക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 18 മുതൽ 27 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം മഹാദേവക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 18 മുതൽ 27 വരെ നടക്കും. 18-ന് രാത്രി 7.30-ന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും മേൽശാന്തി ശംഭു നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് എട്ടിന് നടക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 10-ന് കഥകളി. തുടർന്ന് എല്ലാ ദിവസവും ശിവപുരാണപാരായണം, സോപാനസംഗീതം, ശ്രീബലി എഴുന്നള്ളിപ്പ്, കാഴ്ചശ്രീബലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ഏഴ്, എട്ട്, ഒൻപത് ദിവസങ്ങളിൽ ഓട്ടൻതുള്ളൽ, വേലകളി എന്നിവയും അൻപൊലി, ഉത്സവബലി എന്നിവയും ആചാരവിധിപ്രകാരം നടക്കും.

ഡിസംബർ 19-ന് രാത്രി 9.30-ന് നാടകം, 20-ന് രാത്രി 9.30-ന് നാടകം, 21-ന് 9.30-ന് ഗാനമേള, 22-ന് വൈകിട്ട് അഞ്ചിന് സോപാനസംഗീതാർച്ചന, 9.30-ന് നാടൻപാട്ട്, 23-ന് രാത്രി 9.30-ന് വീരനാട്യം, 10-ന് മാനസജപലഹരി, 24-ന് രാത്രി ഏഴിന് മഹാദേവ കലാക്ഷേത്രയിലെ കുട്ടികളുടെ ചെണ്ട അരങ്ങേറ്റം, 11-ന് മുളമ്പുഴ മഞ്ജിമ കലാക്ഷേത്ര അവതരിപ്പിക്കുന്ന ഭരതനാട്യ അരങ്ങേറ്റവും നൃത്തവും. 25-ന് രാത്രി 11-ന് കണ്ണൂർ രമേശ് പണിക്കരും സംഘവും അവതരിപ്പിക്കുന്ന അനുഷ്ഠാനത്തെയ്യം, 26-ന് വൈകിട്ട്  ഏഴിന് 60-ൽപ്പരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളത്തോടുകൂടിയ പൂരക്കാഴ്ചയും കുടമാറ്റവും, 27-ന് രാത്രി 8.30-ന് നൂപുര നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത അരങ്ങേറ്റം, 10-ന് സംഗീതസമന്വയം എന്നിവയാണ് പ്രധാന പരിപാടികൾ. 27-ന് ആറാട്ടുദിവസം 6.30-ന് കടയ്ക്കാട് വടക്ക് ആറാട്ട് കൊട്ടാരത്തിൽനിന്ന്‌ തുടങ്ങുന്ന ഘോഷയാത്രയ്ക്ക് വഴികളിൽ പ്രാദേശികസഭകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് മഹാദേവ ഹിന്ദുസേവാസമിതി പ്രസിഡന്റ് എം.ജി.ബിജുകുമാർ, സെക്രട്ടറി ജെ.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിജയകുമാർ മഞ്ചാടി എന്നിവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...