തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവര്‍ക്ക് 1000 രൂപ ഉത്സവബത്ത നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ 7,35,130 കുടുംബങ്ങള്‍ക്ക് ഇത് സഹായമാകും. തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. എഴുപത്തിമൂന്ന് കോടി അന്‍പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. ട്രഷറി നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതിനാൽ ഉത്സവബത്ത വിതരണം ചെയ്യാൻ തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.