Tuesday, July 2, 2024 2:15 am

പനിച്ചു വിറച്ച് കേരളം ; എലിപ്പനി മരണം 27 ആയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ 27 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു മരിച്ചത്. കൂടാതെ 13 പേര്‍  എച്ച്1എന്‍1 ബാധിച്ച് മരിച്ചപ്പോള്‍ രണ്ടായിരത്തോളം പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ എലി മാളങ്ങളില്‍ വെളളം കയറുന്നതോടെ എലി മൂത്രത്തിലൂടെ പകരുന്ന എലിപ്പനി കേസുകളും വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ തൊഴിലുറപ്പ് തൊഴിലാളികളിലാണ്.

സംസ്ഥാനത്ത് നാലാഴ്ചക്കിടെ 190 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 261 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടുകയും ചെയ്‌തു. എലി, നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെ രോഗാണു പകരാം. മുറിവുകളിലൂടെയും നേര്‍ത്ത ശരീരഭാഗങ്ങള്‍ വഴിയും കണ്ണുകള്‍ വഴിയും രോഗാണുക്കള്‍ ഉളളില്‍ക്കടക്കും. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നതിന് പുറമെയാണ് ഇപ്പോൾ എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങളും സംസ്ഥാനത്ത് പടർന്നു പിടിക്കുന്നത്. എച്ച്1എന്‍1 രോഗബാധിതരുടെ എണ്ണത്തിലും വർധന തുടരുകയാണ്. ഒരു മാസത്തിനിടെ 217 പേര്‍ക്കാണ് എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജൂലൈയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം

0
തിരുവനന്തപുരം: ജൂലൈയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. കേന്ദ്ര കാലാവസ്ഥ...

പാർട്ടിയുടെ അക്കൗണ്ടുകൾ കണ്ടുകെട്ടിയതെന്തിന് ? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട് : എംവി ഗോവിന്ദൻ

0
കോഴിക്കോട് : കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി...

സ്ഥലം കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും അനാവശ്യ നടപടി, പിന്നിൽ രാഷ്ട്രീയം : വിമര്‍ശിച്ച്...

0
തൃശ്ശൂര്‍: കരുവന്നൂരിലെ ഇഡി നടപടിയിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച്...

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം : തെറ്റുകൾ തിരുത്താൻ അവസാന അവസരം

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു...