കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; വീടുകളിൽ വെള്ളം കയറി, കുടുംബങ്ങൾ ഒറ്റപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. തൃശൂർ പെരിങ്ങാവിൽ കനത്ത മഴയിലും കാറ്റിലും വലിയ മരം കടപുഴകി റോഡിൽ വീണു. പ്രദേശവാസി ഫ്രാൻസിസിന്‍റെ വീട്ടുമുറ്റത്ത് നിന്ന് പഴക്കമുള്ള മാവാണ് കടപുഴകി വീണത്. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഇതേതുടർന്ന് പെരിങ്ങാവ്- ഷൊർണൂർ കണക്ഷൻ റോഡിൽ ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുനീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ആലപ്പുഴ ചേർത്തലയിൽ മത്സ്യവിൽപനശാലക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു. കട പൂർണമായി തകർന്നിട്ടുണ്ട്. കട അടച്ചതിനാൽ വലിയ അപകടം ഒഴിവായി. തെങ്ങ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ആലപ്പുഴയിലെ ചേർത്തല, മാന്നാർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലാണ്. ഹരിപ്പാട് കരുവാറ്റയിൽ ദേശീയപാതയോട് ചേർന്നുള്ള പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ദേശീയപാത നിർമാണത്തെ തുടർന്ന് രൂപംകൊണ്ട കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഈ വെള്ളമാണ് വീടുകളിലേക്ക് ഒഴുകുന്നത്.

പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ കോസ് വേകളിൽ വെള്ളം കയറി. പമ്പാ നദിയുടെ തീരത്തുള്ള കുറുമ്പമൂഴി, മുക്കം കോസ് വേകളാണ് വെള്ളത്തിൽ മുങ്ങിയത്. കുറുമ്പൻമൂഴിയിൽ 250ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. റാന്നി ചുങ്കപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. 27 അംഗ എൻ.ഡി.ആർ.എഫ് സംഘം തിരുവല്ലയിൽ എത്തിയിട്ടുണ്ട്. കോട്ടയത്ത് കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. വെച്ചൂർ ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് നിലംപതിച്ചത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.അതിനിടെ, മണിമല, മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തുടർച്ചയായ മഴ ഉണ്ടായാൽ ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...