Wednesday, July 9, 2025 10:37 pm

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധനവ് തന്നെ ; ഇന്നലെ മാത്രം ചികിത്സക്കെത്തിയത് 13,257 പേരെന്ന് കണക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം നിരവധി ആളുകളാണ് പനിയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. സാധാരണയുള്ള പകർച്ചപ്പനിക്ക് പുറമേ, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളും പടരുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്നലെ 13,257 ആളുകളാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. കൂടാതെ, നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി എത്തിയ 358 പേരിൽ 62 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, എലിപ്പനി ലക്ഷണങ്ങളുമായി എത്തിയ 19 പേരിൽ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിബാധിതർ ഉള്ളത്. ഇന്നലെ മാത്രം 2,110 രോഗികൾ മലപ്പുറം ജില്ലയിൽ ചികിത്സ തേടി എത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആയിരത്തിലധികം രോഗികളാണ് ചികിത്സയിൽ ഉള്ളത്. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, എച്ച്1എൻ1 എന്നീ രോഗങ്ങൾ ബാധിച്ചാണ് ഇന്നലെ ഓരോ മരണം സ്ഥിരീകരിച്ചത്. പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും, വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി...

0
കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍...

കോട്ടയം മെഡിക്കല്‍ കോളജ് പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി മന്ത്രിമാർ

0
കോട്ടയം: മെഡിക്കല്‍ കോളജ് പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ...

തിരുപ്പൂരിൽ വൻ തീപിടുത്തം ; 42 വീടുകൾ കത്തി നശിച്ചു

0
തിരുപ്പൂർ :  തിരുപ്പൂരിൽ വൻ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു....

പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ – ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ 67 പേര്‍ക്ക്...

0
പാലക്കാട്: പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ - ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന...