കോട്ടയം മെഡിക്കല്‍ കോളജ് പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി മന്ത്രിമാർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മെഡിക്കല്‍ കോളജ് പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. സര്‍ജിക്കല്‍ ബ്ലോക്കില്‍ ഒ.ടി. ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെ.എം.എസ്.സി.എല്‍.-ന് നിര്‍ദേശം നല്‍കി. പാക്‌സ് മെഷീന്‍ എത്രയും വേഗം ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. സര്‍ജിക്കല്‍ ബ്ലോക്കിലെ ടെലിഫോണ്‍ കണക്ഷനുകള്‍ ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ തന്നെ ലഭ്യമാക്കണം. പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി. സൗകര്യങ്ങള്‍ക്കനുസരിച്ച് ജീവനക്കാരെ നിയമിക്കാനും നിര്‍ദേശം നല്‍കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജറും കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ്...

0
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി...

റാന്നി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് : ജെസി സാബു എൽ.ഡി.എഫ് സ്ഥാനാർത്ഥി

0
​റാന്നി : ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാർഡായ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന...

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...