റാന്നി : ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാർഡായ ബ്ലോക്കുപടിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജെസി സാബു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജെസി സാം ജനവിധി തേടുന്നത്. ഉപവരണാധികാരിയും റാന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ ജി.സുധാകുമാരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പ്രതിനിധിയായിരുന്ന സിന്ധു സഞ്ജയൻ അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ മാനുവല്‍ ആണ് വരണാധികാരി. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഈ മാസം 28 നും ഫലപ്രഖ്യാപനം 29നും നടക്കും.
പത്രിക നല്‍കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍ പ്രസാദ്, സി.പി.ഐ മണ്ഡലം ആക്ടിംങ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, വൈസ് പ്രസിഡന്റ് ടി.ജെ ബാബുരാജ്, സി.പി.എം ലോക്കല്‍ സെക്രട്ടറി ബിനോയി കുര്യാക്കോസ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി സി.ടി കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ ദിലീപ് ഉതിമൂട്, എ.എന്‍ സോമന്‍, രഞ്ജിത്ത് കേളാശേരില്‍, പി.ജെ ബിന്ദുമോള്‍, ടി.എന്‍ ശിവന്‍കുട്ടി, മിഥുന്‍ മോഹന്‍, കെ.ആര്‍ രഞ്ജു, മധു റാന്നി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.































