ഏതെങ്കിലും രീതിയില്‍ കിടക്കുമ്പോള്‍ നടുവിനു സ്‌ട്രെയിന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ രീതിയില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വീട്ടുജോലികള്‍ ചെയ്യുമ്പോള്‍
* വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ മുന്നോട്ടു കുനിഞ്ഞു നിന്നുള്ള ജോലികള്‍ ഒഴിവാക്കുക.
* അടിച്ചുവാരാന്‍ നീളമുള്ള ചൂല് ഉപയോഗിക്കുക.
* മീന്‍വെട്ടുകയോ ഇറച്ചി നുറുക്കുകയോ ചെയ്യുമ്പോള്‍ ഏറെ സമയം ഒരേ രീതിയില്‍ കുത്തിയിരിക്കുന്നത് നടുവിന് സമ്മര്‍ദ്ദം ഉണ്ടാക്കും. അതിനാല്‍ ചെറിയ പൊക്കമുള്ള സ്റ്റൂളില്‍ ഇരുന്ന് ഇത്തരം ജോലികള്‍ ചെയ്യുക.
* എടുത്തുയര്‍ത്താന്‍ പ്രയാസമുള്ള ഭാരം ബലംപിടിച്ച് എടുത്ത് ഉയര്‍ത്താതിരിക്കുക.
* കുനിഞ്ഞുനിന്ന് തുണിയലക്കുന്നതും നടുവേദനയുണ്ടാക്കാം. അലക്കുന്ന പ്രതലം പൊക്കമുള്ളതായാല്‍ കുനിഞ്ഞുനിന്ന് അലക്കുമ്പോഴുള്ള ആയാസം കുറയ്ക്കും. അതുപോലെ ഉയരം കുറഞ്ഞ സ്റ്റൂളിലിരുന്ന് തുണി കഴുകാവുന്നതാണ്.
കിടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
* നിവര്‍ന്നു കിടക്കുമ്പോള്‍ കഴുത്തിനു പുറകിലും നടുവിലും വളവ് മനുഷ്യസഹജമാണ്. എന്നാല്‍ നടുവേദനയുള്ളവര്‍ ഒരു സാരി മടക്കി വെയ്ക്കുന്ന വലുപ്പത്തില്‍ ഒരു ഷീറ്റ് മടക്കിയോ ചെറിയ തലയണയോ നടുവിന്റെ ഭാഗത്തു വെയ്ക്കുക. കിടക്കുമ്പോള്‍ നടുവ് ആയാസരഹിതമാകാന്‍ ഇതു സഹായിക്കും.
* കഴുത്തിനു താങ്ങു നല്‍കുന്നതിനാണ് തലയിണ ഉപയോഗിക്കേണ്ടത്. നമ്മള്‍ തലവെയ്ക്കുക എന്ന ഉദ്ദേശത്തോടെയാണു സാധാരണ തലയിണ ഉപയോഗിക്കുന്നത്. ഇതു ശരിയായ രീതിയല്ല. കഴുത്തിനു പുറകിലായുള്ള വളവില്‍ വേണം തലയിണ വെയ്ക്കാന്‍. ശരീരത്തിന് തുലനത കിട്ടുവാനും നട്ടെല്ല് നിര്‍വന്നിരിക്കാനും ഇതു സഹായിക്കും.
* നടുവേദനയുള്ളവര്‍ ബെഡ് ഉപയോഗിക്കരുതെന്നു നിര്‍ബന്ധമില്ല. ഓരോരുര്‍ത്തര്‍ക്കും സുഖകരമായ രീതിയില്‍ കിടക്കുകയെന്നതാണു പ്രധാനം. കയര്‍ കട്ടില്‍, പ്ലാസ്റ്റിക് തുടങ്ങിയ കുഴിവുള്ള കട്ടിലുകള്‍ ഉപയോഗിക്കരുതെന്നു മാത്രം. നിവര്‍ന്നു നില്‍ക്കുമ്പോള്‍ നടുവ് എങ്ങനെ ആയിരിക്കുമോ അതേ രീതിയില്‍ കിടക്കുന്നതാണ് ഏറ്റവും നല്ലത്.
* ചാരുകസേര ഉപയോഗിക്കുന്നതു നടുവേദനയുള്ളവര്‍ക്കു നന്നല്ല. ഇതു നടുവിനു താങ്ങു നല്‍കുന്നില്ല.
* രണ്ടു മൂന്നു തലയിണകള്‍ ഒന്നിച്ച് അടുക്കിവച്ച് കിടക്കുന്നത് നന്നല്ല.
* തണുപ്പു സമയത്ത് സിമന്റ് തറയില്‍ കിടക്കുന്നത് ഒഴിവാക്കുക. തറയില്‍നിന്നുള്ള തണുപ്പ് നടുവേദനയുണ്ടാക്കാം.
* നടുവേദനയുള്ളവര്‍ക്ക് ഒരുവശം ചരിഞ്ഞു കിടക്കുന്നതു സുഖകരമായിരിക്കും. ഏതെങ്കിലും രീതിയില്‍ കിടക്കുമ്പോള്‍ നടുവിനു സ്‌ട്രെയിന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ രീതിയില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വലിപ്പം കുറഞ്ഞ കട്ടിലില്‍ കൂനിക്കൂടി കിടക്കാതിരിക്കുക.
* മാനസിക സമ്മര്‍ദം മൂലം ഞരമ്പുകള്‍ വഴി നട്ടെല്ലിനു ചുറ്റുമുള്ള പേശികള്‍ക്കു സങ്കോചം ഉണ്ടാകാം. സുഖകരമായ ഉറക്കം വേദന ശമിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ്. അതിനാല്‍ ശരീരവും മനസും റിലാക്‌സ് ചെയ്യുന്ന രീതിയില്‍ വേണം കിടക്കാന്‍.