നടുവേദനയുള്ളവര്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഏതെങ്കിലും രീതിയില്‍ കിടക്കുമ്പോള്‍ നടുവിനു സ്‌ട്രെയിന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ രീതിയില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വീട്ടുജോലികള്‍ ചെയ്യുമ്പോള്‍
* വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ മുന്നോട്ടു കുനിഞ്ഞു നിന്നുള്ള ജോലികള്‍ ഒഴിവാക്കുക.
* അടിച്ചുവാരാന്‍ നീളമുള്ള ചൂല് ഉപയോഗിക്കുക.
* മീന്‍വെട്ടുകയോ ഇറച്ചി നുറുക്കുകയോ ചെയ്യുമ്പോള്‍ ഏറെ സമയം ഒരേ രീതിയില്‍ കുത്തിയിരിക്കുന്നത് നടുവിന് സമ്മര്‍ദ്ദം ഉണ്ടാക്കും. അതിനാല്‍ ചെറിയ പൊക്കമുള്ള സ്റ്റൂളില്‍ ഇരുന്ന് ഇത്തരം ജോലികള്‍ ചെയ്യുക.
* എടുത്തുയര്‍ത്താന്‍ പ്രയാസമുള്ള ഭാരം ബലംപിടിച്ച് എടുത്ത് ഉയര്‍ത്താതിരിക്കുക.

* കുനിഞ്ഞുനിന്ന് തുണിയലക്കുന്നതും നടുവേദനയുണ്ടാക്കാം. അലക്കുന്ന പ്രതലം പൊക്കമുള്ളതായാല്‍ കുനിഞ്ഞുനിന്ന് അലക്കുമ്പോഴുള്ള ആയാസം കുറയ്ക്കും. അതുപോലെ ഉയരം കുറഞ്ഞ സ്റ്റൂളിലിരുന്ന് തുണി കഴുകാവുന്നതാണ്.
കിടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
* നിവര്‍ന്നു കിടക്കുമ്പോള്‍ കഴുത്തിനു പുറകിലും നടുവിലും വളവ് മനുഷ്യസഹജമാണ്. എന്നാല്‍ നടുവേദനയുള്ളവര്‍ ഒരു സാരി മടക്കി വെയ്ക്കുന്ന വലുപ്പത്തില്‍ ഒരു ഷീറ്റ് മടക്കിയോ ചെറിയ തലയണയോ നടുവിന്റെ ഭാഗത്തു വെയ്ക്കുക. കിടക്കുമ്പോള്‍ നടുവ് ആയാസരഹിതമാകാന്‍ ഇതു സഹായിക്കും.
* കഴുത്തിനു താങ്ങു നല്‍കുന്നതിനാണ് തലയിണ ഉപയോഗിക്കേണ്ടത്. നമ്മള്‍ തലവെയ്ക്കുക എന്ന ഉദ്ദേശത്തോടെയാണു സാധാരണ തലയിണ ഉപയോഗിക്കുന്നത്. ഇതു ശരിയായ രീതിയല്ല. കഴുത്തിനു പുറകിലായുള്ള വളവില്‍ വേണം തലയിണ വെയ്ക്കാന്‍. ശരീരത്തിന് തുലനത കിട്ടുവാനും നട്ടെല്ല് നിര്‍വന്നിരിക്കാനും ഇതു സഹായിക്കും.

* നടുവേദനയുള്ളവര്‍ ബെഡ് ഉപയോഗിക്കരുതെന്നു നിര്‍ബന്ധമില്ല. ഓരോരുര്‍ത്തര്‍ക്കും സുഖകരമായ രീതിയില്‍ കിടക്കുകയെന്നതാണു പ്രധാനം. കയര്‍ കട്ടില്‍, പ്ലാസ്റ്റിക് തുടങ്ങിയ കുഴിവുള്ള കട്ടിലുകള്‍ ഉപയോഗിക്കരുതെന്നു മാത്രം. നിവര്‍ന്നു നില്‍ക്കുമ്പോള്‍ നടുവ് എങ്ങനെ ആയിരിക്കുമോ അതേ രീതിയില്‍ കിടക്കുന്നതാണ് ഏറ്റവും നല്ലത്.
* ചാരുകസേര ഉപയോഗിക്കുന്നതു നടുവേദനയുള്ളവര്‍ക്കു നന്നല്ല. ഇതു നടുവിനു താങ്ങു നല്‍കുന്നില്ല.
* രണ്ടു മൂന്നു തലയിണകള്‍ ഒന്നിച്ച് അടുക്കിവച്ച് കിടക്കുന്നത് നന്നല്ല.
* തണുപ്പു സമയത്ത് സിമന്റ് തറയില്‍ കിടക്കുന്നത് ഒഴിവാക്കുക. തറയില്‍നിന്നുള്ള തണുപ്പ് നടുവേദനയുണ്ടാക്കാം.

* നടുവേദനയുള്ളവര്‍ക്ക് ഒരുവശം ചരിഞ്ഞു കിടക്കുന്നതു സുഖകരമായിരിക്കും. ഏതെങ്കിലും രീതിയില്‍ കിടക്കുമ്പോള്‍ നടുവിനു സ്‌ട്രെയിന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ രീതിയില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വലിപ്പം കുറഞ്ഞ കട്ടിലില്‍ കൂനിക്കൂടി കിടക്കാതിരിക്കുക.
* മാനസിക സമ്മര്‍ദം മൂലം ഞരമ്പുകള്‍ വഴി നട്ടെല്ലിനു ചുറ്റുമുള്ള പേശികള്‍ക്കു സങ്കോചം ഉണ്ടാകാം. സുഖകരമായ ഉറക്കം വേദന ശമിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ്. അതിനാല്‍ ശരീരവും മനസും റിലാക്‌സ് ചെയ്യുന്ന രീതിയില്‍ വേണം കിടക്കാന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...