കോന്നി : വകയാറില്‍ പേരൂര്‍ക്കുളം സ്കൂളിന് സമീപം വയലുകള്‍ നികത്തി. രണ്ടു ദിവസമായി രാത്രിയിലാണ് നികത്തൽ നടന്നത്. തുടർന്ന് വാര്‍ഡ് അംഗം അനി സാബു ഇടപെട്ട് വില്ലേജ് അധികാരികള്‍ക്ക് പരാതി കൊടുത്തു. ഒപ്പം വയല്‍ നികത്തല്‍ കോണ്‍ഗ്രസ് തടയുകയും കൊടി കുത്തുകയും ചെയ്തു. വയല്‍ നികത്തല്‍ നിര്‍ത്തുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ഒരു വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
ഇന്നും നാളെയും ഉള്ള സർക്കാർ അവധി ദിനം കണക്കിലെടുത്താണ് ഈ പ്രദേശത്തെ വയലുകള്‍ നികത്തുവാന്‍ മണ്ണ് ഇറക്കിയത്. ഏതാനും ഭാഗത്ത് മണ്ണ് ഇട്ടു നികത്തിക്കഴിഞ്ഞു. റോഡ് പണികളുടെ മറവില്‍ ആണ് അനധികൃതമായി മണ്ണ് ഇട്ടു നികത്തല്‍ നടക്കുന്നത്. ഈ മേഖലയില്‍ വ്യാപകമായി വയലുകള്‍ നികത്തുന്നുണ്ട്. മഴക്കാലത്ത് വെള്ളം ഒലിച്ചു പോകാതെ പേരൂര്‍ക്കുളം സ്കൂള്‍ അടക്കം വെള്ളത്തില്‍ മുങ്ങുവാന്‍ സാധ്യത ഏറെ ആണ്. അനധികൃതമായി മണ്ണ് ഇറക്കിയ മുഴുവന്‍ ആളുകള്‍ക്കും എതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകണം. ഈ മേഖലയില്‍ ഇത്തരം പ്രവണത ഉണ്ടായാല്‍ ഉടനടി അധികാരികള്‍ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.