കേരളത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു.10വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 25വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 50വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 100വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 200വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 500വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത എന്നിങ്ങനെയുള്ള പ്രദേശങ്ങളുടെ സൂക്ഷ്മ ഭൂപടങ്ങളാണ് തയാറാക്കിയത്. യു.എന്‍.ഇ.പി, യു.എന്‍ ഗ്രിഡ്, ചിമ ഫൗന്‍ഡേഷന്‍ ഇറ്റലി എന്നിവരുടെ സഹായത്തോടെയാണ് പഠനം നടത്തിയത്.

ഓരോ തദേശ സ്ഥാപനത്തിലെയും പ്രളയ സാധ്യതാ പ്രദേശം, അതാത് പ്രളയ സാധ്യതാ പ്രദേശത്ത് ഉണ്ടാകാവുന്ന പ്രളയ ജല ഉയരം എന്നിവ അതോറിറ്റി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.കേന്ദ്ര ദുരന്ത ലഘൂകരണ പദ്ധതി 2019 പ്രകാരം പ്രളയ സാധ്യതാ പ്രദേശങ്ങളുടെ സൂക്ഷ്മ ഭൂപടങ്ങള്‍ തയ്യാറാക്കി നല്‍കേണ്ടത് കേന്ദ്ര സര്ക്കാര്‍ നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ആണ്. ഇവ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍ ഇത്തരം ഒരു ഭൂപടം കേരളം തന്നെ മുന്‍കൈ എടുത്ത് തയ്യാറാക്കുകയായിരുന്നെന്ന് അതോറിറ്റി അറിയിച്ചു.

തദേശ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ദുരന്ത സാധ്യത പരിഗണിച്ചുള്ള തയ്യാറെടുപ്പുകള്‍ക്കായി ഈ ഭൂപടങ്ങള്‍ ഉപയോഗിക്കാം. 10വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യതാ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് വെള്ളക്കെട്ടും പ്രളയവും അനുഭവപ്പെടും. ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ശകതമോ അതില്‍ അധികമോ തീവ്രതയുള്ള മഴയില്‍ 10വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യതാ പ്രദേശങ്ങള്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ മുങ്ങുക.ഭൂപടത്തില്‍ ഓരോ പ്രളയ ആവര്‍ത്തന സാധ്യതാ പ്രദേശത്തും ഉള്ള സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ പ്രാദേശിക സൂചകങ്ങളായി ഉപയോഗിക്കാം.ഡോ. മുരളി തുമ്മാരുകുടി, ഡോ. കരണ്‍ എന്നിവരുടെ സഹായത്തോടെയാണ് ഭൂപടങ്ങള്‍ തയാറാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...