ബോഡിനായ്ക്കന്നൂരിൽ തീപാറും പോരാട്ടം ; ഒ പനീർ ശെൽവം ഡിഎംകെ പാളയത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ബോഡിനായ്ക്കന്നൂർ. ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തനായി നിന്ന് മൂന്ന് തവണ മുഖ്യമന്ത്രിയായ ഒ പനീർ ശെൽവം എഐഎഡിഎംകെ വിട്ട് ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. എഐഎഡിഎംകെയിലെ വി ടി നാരായണ സ്വാമിയാണ് പനീർ ശെൽവത്തിൻ്റെ പ്രധാന എതിരാളി. നടൻ വിജയ്യുടെ പാർട്ടിയായ ടിവികെ സ്ഥാനാർത്ഥിയും രംഗത്തെത്തിയതോടെ പോരാട്ടം കൂടുതൽ കടുത്തതായി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത 1989ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് തേനി ജില്ലിയിലെ ബോഡിനായ്ക്കന്നൂർ.

അന്നവർ ആദ്യത്തെ വനിത പ്രതിപക്ഷനേതാവുമായി. ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന ഒ പനീർ ശെൽവം 2011 മുതൽ മൂന്ന് തവണ തുടർച്ചയായി എഐഎഡിഎംകെ പക്ഷത്ത് നിന്ന് വിജയിച്ചതും ഇവിടെയാണ്. എന്നാൽ ഇത്തവണ ഒ പി എസ് മത്സരിക്കുന്നത് മറുപക്ഷത്തുള്ള ഡിഎംകെയിൽ നിന്നാണ്. കഴിഞ്ഞ തവണ ഒ പി എസും ജയലളിതയുടെ മറ്റൊരു വിശ്വസ്തനും 2019ൽ ഡിഎംകെയിലേക്ക് ചേക്കേറിയ തങ്കത്തിമഴ് ശെൽവനും തമ്മിലായിരുന്നു പോരാട്ടം. 11,021 വോട്ടുകൾക്കാണ് തങ്കത്തമിഴ് ശെൽവനെ പരാജയപ്പെടുത്തിയത്. ഒപിഎസ് കൂടെ ഡിഎംകെയിലെത്തിയതോടെ ഇരുവരും തോളോട് തോൾ ചേർന്നാണ് പ്രചാരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...