റിയാദ്: വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് അറിയിച്ച് സൗദി അറേബ്യൻ എയർലൈൻസ്. 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിലാണ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നത്. അതേസമയം, 191 വിമാനങ്ങൾ കൂടി വാങ്ങുമെന്ന് വക്താവ് അബ്ദുല്ല അൽശഹ്റാനി പറഞ്ഞു. 2034 ലോകകപ്പിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന എല്ലാവർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് സൗദി എയർലൈൻസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത്. 2034 ലോകകപ്പിന് പുറമെ 2030 റിയാദ് എക്സ്പോ കൂടി മുൻകൂട്ടി കണ്ടാണ് പുതിയ വിമാനങ്ങൾ ലഭ്യമാക്കുന്നത്. നിലവിൽ 190 വിമാനങ്ങളാണ് ഉള്ളത്. ഇനി 191 വിമാനങ്ങൾ കൂടി വാങ്ങും. ഓർഡർ ചെയ്തതിലെ അവസാന വിമാനം 2032ൽ ലഭിക്കും. 2034 ലോകകപ്പിൽ ഇലക്ട്രിക് വിമാനങ്ങൾ പ്രധാന പങ്കുവഹിക്കും. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ എല്ലാ നഗരങ്ങളെയും ഇത് ബന്ധിപ്പിക്കും. 2030ൽ ഏകദേശം 200 പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനത്തേക്ക് സർവീസ് വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സൗദി എയർലൈൻസ് നിലവിൽ നൂറോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ടെന്നും അബ്ദുല്ല അൽശഹ്റാനി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1