ഫിഫ ലോകകപ്പ് ; വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാക്കും : ​സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്​

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ്​: വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് അറിയിച്ച് സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്​. 2034ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്​ ആതിഥേയത്വം വ​ഹി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തിലാണ്​ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​ന്നത്. അതേസമയം, 191 വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങു​മെ​ന്ന്​ വ​ക്താ​വ്​ അ​ബ്ദു​ല്ല അ​ൽ​ശ​ഹ്​​റാ​നി പ​റ​ഞ്ഞു. 2034 ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക​ത്തി​ന്റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും യാ​ത്രാ​സൗ​ക​ര്യം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​ത്. 2034 ലോ​ക​ക​പ്പിന് പുറമെ 2030 റി​യാ​ദ്​ എ​ക്സ്​​പോ കൂടി മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ്​ പു​തി​യ വി​മാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ 190 വി​മാ​ന​ങ്ങ​ളാണ് ഉള്ളത്. ഇ​നി 191 വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങും. ഓ​ർ​ഡ​ർ ചെ​യ്​​ത​തി​ലെ അ​വ​സാ​ന വി​മാ​നം 2032ൽ ​ല​ഭി​ക്കും. 2034 ലോ​ക​ക​പ്പി​ൽ ഇ​ല​ക്ട്രി​ക് വി​മാ​ന​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളെ​യും ഇ​ത്​ ബ​ന്ധി​പ്പി​ക്കും. 2030ൽ ​ഏ​ക​ദേ​ശം 200 പു​തി​യ അ​ന്താ​രാഷ്ട്ര ​ല​ക്ഷ്യ​സ്ഥാ​ന​​ത്തേ​ക്ക് സ​ർ​വീസ്​ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സൗ​ദി എ​യ​ർ​ലൈ​ൻ​സ് നി​ല​വി​ൽ നൂ​റോ​ളം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വീസ്​ ന​ട​ത്തു​ന്നു​ണ്ടെന്നും അ​ബ്ദു​ല്ല അ​ൽ​ശ​ഹ്​​റാ​നി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...