കോന്നി : ചൈനാമുക്ക് മഠത്തിൽകാവ് റോഡിൽ നിർമിച്ച വിശ്രമ കേന്ദ്രം കാട് കയറുന്നു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് രണ്ട് ഭാഗങ്ങളും സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തുകയും സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്തത്. ഇരുവശവും ഇന്റർലോക്ക് കട്ടകൾ പാകുകയും വേലി നിർമ്മിക്കുകയും കാഴ്ച കവുങ്ങ് ഉൾപ്പെടെ നട്ടുപിടിപ്പിക്കുകയും ചെയ്തു.
വൈകുന്നേരങ്ങളിൽ നിരവധി ആളുകൾ ഇവിടെ സമയം ചെലവഴിക്കാറുണ്ട്. എന്നാൽ ഇരിപ്പിടങ്ങളും കവുങ്ങുകളും അടക്കം കാട് കയറുന്നത് ഇവിടെ വിശ്രമിക്കാൻ എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കോന്നി ഗ്രാമ പഞ്ചായത്തിനാണ് ഇത് കാടുകയറാതെ വൃത്തിയായി സംരക്ഷിക്കേണ്ട ചുമതല. എന്നാൽ ഇവർ ഇത് ചെയ്യുന്നില്ലെന്നും ഇവിടെ വരുന്നവർ പറയുന്നു. വൈകുന്നേരങ്ങളിൽ പ്രായമായവരും വിദ്യാർത്ഥികളും ഉൾപ്പടെ ഇവിടെ എത്തി വിശ്രമിക്കുന്നുണ്ട്. കാട് കയറിയ ഇരിപ്പിടങ്ങളിൽ ഇരിക്കാനും ആളുകൾ ഇപ്പോള്‍ മടിക്കുകയാണ്. വിഷയത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടത് ആവശ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033