വീടിനുമുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മർദ്ദിച്ച കേസിൽ മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ ബൈപാസിൽ തിങ്കളാഴ്ച്ച വീടിനുമുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മറ്റും മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ അടൂർ പോലീസ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി കാർത്തിക നിവാസിൽ ഉത്തമന്റെ മകൻ അജയ് (23), പെരിങ്ങനാട് ചെറുപുഞ്ച കലതിവിളയിൽ സോമരാജന്റെ മകൻ നിഖിൽ സോമൻ (21), പെരിങ്ങനാട് പള്ളിക്കൽ മേലൂട് ശ്രീനിലയം വീട്ടിൽ സന്തോഷ്‌ കുമാറിന്റെ മകൻ ശ്രീനി സന്തോഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാളം ഉഷസ് വീട്ടിൽ സോമന്റെ മകൻ വിഷ്ണു സോമ(33) ന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി.

ദീപാവലി ദിവസം പതിനഞ്ചോളം വരുന്ന പ്രതികൾ ബൈപാസിൽ പടക്കം പൊട്ടിച്ചിരുന്നു, വിഷ്ണുവിന്റെ കുടുംബവീടിനു മുന്നിലും ഇപ്രകാരം ചെയ്തത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായ പ്രതികൾ അസഭ്യം വിളിച്ചുകൊണ്ടു മർദ്ദനം അഴിച്ചുവിടുകയായിരുന്നു. ആദ്യം വീട്ടിൽ നിന്നിറങ്ങിവന്ന വിഷ്ണുവിന്റെ സഹോദരനെ ഒന്നും രണ്ടും പ്രതികളായ അജയ്, നിഖിൽ എന്നിവർ ചേർന്ന് മർദ്ദിക്കുകയും തള്ളിതാഴെയിടുകയും ചെയ്തു. തടയാൻ ശ്രമിച്ച വിഷ്ണുവിനെ ഒന്നാം പ്രതി ചെള്ളക്കടിക്കുകയും  നിഖിൽ കയ്യിലെ ഇടിവള കൊണ്ട് ഇടിച്ച് വലത് ചെവിക്ക് മുകളിലായി പരിക്കേൽപ്പിക്കുകയുമായിരുന്നു.

മറ്റുപ്രതികൾ ചേർന്ന് ഇരുവരെയും മർദ്ദിച്ചു. തടയാൻ തുനിഞ്ഞ വിഷ്ണുവിന്റെ ഭാര്യയെയും അമ്മയെയും ദേഹോപദ്രവം ഏൽപ്പിച്ചു. രണ്ടാം പ്രതി വിഷ്ണുവിന്റെ ഭാര്യയേയും അമ്മയെയും കഴുത്തിൽ പിടിച്ചുതള്ളുകയും അടിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ സ്ഥലം വിടുകയാണുണ്ടായത്. വിഷ്ണുവിന്റെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് പിറ്റേന്ന് രാത്രി തന്നെ പെരിങ്ങനാട് നിന്നും മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തു നിന്നും സ്റ്റീൽ കൊണ്ട് നിർമിച്ച ഇടിവള പോലീസ് കണ്ടെടുത്തു. വിഷ്ണുവിന്റെ ഭാര്യയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.

അജയ്, ലഹളയുണ്ടാക്കിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും കഴിഞ്ഞവർഷം അടൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിളുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ് ഐമാരായ ധന്യ കെ എസ്, വിപിൻ, സി പി ഓമാരായ അനീഷ്, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...