Saturday, April 12, 2025 9:39 pm

കത്തിലെ പരാമര്‍ശങ്ങള്‍ വിശാലമായ അര്‍ഥത്തിലാണ് കാണേണ്ടത് : ന്യായീകരിച്ച് കമല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂലികളായ ജീവനക്കാരുടെ സ്ഥിരം നിയമനത്തിന് ശിപാർശ ചെയ്ത് അയച്ച കത്തിനെ ന്യായീകരിച്ച് ചെയർമാൻ കമൽ. ചിലർ അക്കാദമിയിൽ തുടർന്നും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്. ആഗസ്തിലാണ് കത്തയച്ചത്. ആ നിയമനം നടക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നുവെന്നും കമൽ വ്യക്തമാക്കി.

താന്‍ കക്ഷിരാഷ്ട്രീയം എന്ന നിലയില്‍ അല്ല അത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്നാണ് കമലിന്‍റെ വിശദീകരണം. നെഹ്റുവിന്‍റെ കാലത്തെ സംസ്കാരിക രംഗത്തെ ഇടതുസമീപനം എന്താണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണ്. അക്കാദമിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ചിലര്‍ അവിടെ തുടരുന്നത് നല്ലതാണെന്ന് തനിക്ക് തോന്നി. എന്നാല്‍ ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അടഞ്ഞ അധ്യായമാണെന്നും കമല്‍ വ്യക്തമാക്കി. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. അങ്ങനെയൊരു ഉദ്ദേശം ഒരു കാലത്തും തനിക്കില്ലെന്നും കമല്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: പട്ടാമ്പി മുതുതല പറക്കാട് ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച...

എറണാകുളം മഞ്ഞുമ്മലിൽ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

0
കളമശ്ശേരി: എറണാകുളം മഞ്ഞുമ്മൽ ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശികളായ രണ്ട്...

ബോണക്കാട് ഉള്‍ക്കാട്ടില്‍ കണ്ട മൃതദേഹം കന്യാകുമാരി സ്വദേശിയുടേത്

0
തിരുവനന്തപുരം : വിതുര ബോണക്കാട് ഉള്‍ക്കാട്ടില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി...

മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞ് കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്കേറ്റു

0
കണ്ണൂർ: കൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടത്തിൽ വിദ്യാർത്ഥികൾക്കടക്കം പരുക്കേറ്റു. മർക്കസ്...