ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ പെര്‍മനന്റ് നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും. വനം വന്യ ജീവി വകുപ്പ് പത്തനംതിട്ട സാമൂഹ്യ വനവത്കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് വാഴപ്പാറ ഡിപ്പോ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍, ദക്ഷിണ മേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ്,  സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ ജയകുമാര്‍ ശര്‍മ, വൈസ് പ്രസിഡന്റ് എം.പി മണിയമ്മ,  പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം,

ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ജയകുമാര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.സോമന്‍,  പുനലൂര്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബൈജു കൃഷ്ണന്‍, അച്ചന്‍ കോവില്‍ വര്‍ക്കിംഗ് പ്ലാന്‍ ഡിവിഷന്‍ ഓഫീസര്‍ കെ.സജി, റാന്നി അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ കെ.വി ഹരി കൃഷ്ണന്‍, പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ സി.കെ ഹാബി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി ഉദയഭാനു, എ.പി ജയന്‍, ബാബു ജോര്‍ജ്, അശോകന്‍ കുളനട, അബ്ദുള്‍ മുത്തലീഫ്, മാഹിര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...