എടത്വ ടൗൺ: അർപ്പണ മനോഭാവവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയായ ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സിനിമ സംവിധായകന്‍ ബ്ലസി തിരുവല്ല. ആലപ്പുഴ പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ഗവർണർമാരായ വിന്നി ഫിലിപ്, ജേക്കബ് ജോസഫ്, മുൻ ഗവർണർ ഡോക്ടർ ബിനോ ഐ കോശി, ജോർജു ചെറിയാൻ, കെ കെ കുരുവിള, സി വി മാത്യു, ജോസ് തെങ്ങിൽ, വി കെ സജീവ്, സുരേഷ് ജോസഫ്, സുരേഷ് ജെയിംസ്, കെ എ തോമസ്, റോയ് ജോസ്, എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 120 ക്ലബ്ബുകളിൽ നിന്നുള്ള ബാനർ പ്രസന്റേഷനും നടന്നു.
കഴിഞ്ഞ ദിവസം മരണമടഞ്ഞ ലയൺസ് മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യു പുതിയടം ഉൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നെക്രോളജി നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ടിന്റെ 2025 2026 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗവർണറായി വിന്നി ഫിലിപ്പിനെയും ഒന്നാം വൈസ് ഗവർണർ ജേക്കബ് ജോസഫിനെയും രണ്ടാം വൈസ് ഗവർണറായി മാർട്ടിൻഫ്രാൻസിസിനെയും തിരഞ്ഞെടുത്തു. കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 120 ക്ലബ്ബിലെ 1200 പ്രതിനിധികൾ പങ്കെടുത്തു. തായ്ലൻഡിലെ പട്ടായ കടലിൽ 30 മിനിട്ട് നേരം നിശ്ചലമായി കിടന്ന് ലോകശ്രദ്ധ പിടിച്ചു പറ്റിയ ലയൺസ് പബ്ലിക് റിലേഷൻസ് ഓഫീസർ എം.പി. രമേശ്കുമാർ ഉൾപ്പെടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.